സിങ്കപ്പൂരിലെ ഷിറ്റോറിയൂ കരാത്തെ അസോസ്യേഷൻ്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യ പസഫിക് ഷിറ്റോ റിയൂ കരാത്തെ യൂണിയൻ്റെ 16-മത് ലോക കരാത്തെ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷിൻ ബുക്കാൻ ഷിറ്റോറിയൂ കരാത്തെ സ്കൂളിൻ നിന്നും പങ്കെടുത്ത രഞ്ജിത് ജോസ് വെട്രൻസ് വിഭാഗത്തിലെ കത്ത വിഭാഗത്തിൽ സ്വർണ്ണം കരസ്ഥമാക്കി. ആഗനസ് ആഷ്ലി സീനിയർ പെൺകുട്ടികളുടെ ഫൈറ്റിങ്ങിൽ വെങ്കലവും നേടി . 27 ൽ പരം രാജ്യങ്ങൾ പങ്കെടുത്ത മത്സരം നവംബർ 27 മുതൽ ഡിസംബർ 02 വരെ സിങ്കപ്പൂരിലെ സിവിൽ സർവീസ് ടെസൻ സൺ ക്ലബ് ഹൗസിലാണ് നടന്നത്
Date: