രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 200 കടന്നു. നിലവിൽ 226 റൺസിന്റെ ലീഡ് വിദർഭയ്ക്ക് ഉണ്ട്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടരുന്ന വിദര്‍ഭ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്. കരുണ്‍ നായര്‍ 100, യാഷ് റാത്തോഡ്(0) എന്നിവര്‍ ക്രീസിലുണ്ട്. 31 റണ്‍സെടുത്ത് നില്‍ക്കെ കരുണ്‍ നല്കിയ അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന് വിട്ടുകളഞ്ഞു.
