ദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കും: ഉപദേശക സമിതി
ഉത്സവം കൺകുളിർക്കെ കാണാം ക്ഷേത്ര മതിൽക്കകത്തെ പരിപാടികൾ ആസ്വദിക്കാം ഏഴരപ്പൊന്നാനയെ നേരിൽ കണ്ട് തൊഴാം. ഭിന്നശേഷിക്കാർക്ക് അനായാസം ക്ഷേത്രത്തിൽ പ്രവേശിക്കാനായി റാമ്പ് ഒരുങ്ങി.സംസ്ഥാനത്ത് ആദ്യമായി ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് റാമ്പ്
സംവിധാനം ഒരുക്കിയത്. ക്ഷേത്രത്തിന്റെ തെക്ക് വശത്ത് സ്റ്റേജിനോട് ചേർന്ന കവാടത്തിലും കൃഷ്ണ കോവിലിലുമാണ് റാമ്പ് സജീകരിച്ചത്. മന്ത്രി വി എൻ വാസവൻ റാമ്പ് ഉദ്‌ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ ഗൗരി, പത്മകുമാർ എന്നിവരെ റാമ്പിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു.ചടങ്ങിൽ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്, നഗരസഭാംഗം ഇ എസ് ബിജു,പൊതു മരാമത്ത്
അസി. എൻജിനിയർ അമൃത രാജീവ്,ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ, പ്രസിഡൻ്റ് പി കെ രാജൻ എന്നിവർ സംസാരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി മന്ത്രി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നൂതന സംവിധാനം ഒരുങ്ങിയത്. ഭിന്നശേഷിക്കാർക്ക് ഏഴരപ്പൊന്നാന ദർശനം കാണുവാനുള്ള സംവിധാനവും
ഒരുക്കുമെന്ന് ഉപദേശക സമിതി അറിയിച്ചു.













