spot_img

രാമപുരം കാർഷിക മേള 2026 ന് ഇന്ന് തിരിതെളിയും; പ്രവേശനം സൗജന്യം

spot_img

Date:

രാമപുരം: “സുഭിക്ഷ ഭക്ഷണം, സുരക്ഷിത ഭക്ഷണം, സംതൃപ്ത കർഷകർ” എന്ന സന്ദേശവുമായി രാമപുരം കാർഷിക മേള 2026ന് ഇന്ന് (ഫെബ്രുവരി 27) വൈകിട്ട് 5.30ന് രാമപുരം പള്ളി മൈതാനിയിൽ ഉദ്ഘാടനം നടക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രാമപുരം സോണിന്റെയും ഇൻഹാം പാലാ രൂപതയുടെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടനസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് ദീപം തെളിച്ച് മേളയ്ക്ക് തുടക്കം കുറിക്കും. മുഖ്യപ്രഭാഷണം ശ്രീ. ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും. ഉപഹാരസമർപ്പണവും അനുമോദനപ്രസംഗവും ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. നടത്തും.

സമ്മേളനത്തിൽ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. ശ്രീ. ബിനു മാണിമംഗലം സ്വാഗതം ആശംസിക്കും. ഡോ. കെ.കെ. ജോസ് കരിപ്പാക്കുടിയിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും.

ആദരിക്കപ്പെടുന്നവർ:
ശ്രീ. കെ.എം. തോമസ് കോയിപ്പിള്ളിൽ,
ശ്രീ. ജോൺ കച്ചിറമറ്റം,
ശ്രീ. തോമസ് മാടപ്പാട്ട്,
ഹാ. ജോസഫ് പാനാമ്പുഴ,
ശ്രീ. സോണി ഏറത്ത്,
ശ്രീ. സണ്ണി കാഞ്ഞിരത്താംകുന്നേൽ,
ശ്രീ. അഭിലാഷ് ജി. നായർ (ഏഷ്യാനെറ്റ് ന്യൂസ്).

ആശംസാ പ്രസംഗങ്ങൾ റവ. ഫാ. ജോസ് തറപ്പേൽ, റവ. ഫാ. മാത്യു പുളിയ്ക്കപ്പറമ്പിൽ, ശ്രീ. സജിമോൻ മിറ്റത്താനി, ശ്രീ. സിബി മുണ്ടപ്ലാക്കൽ, ശ്രീമതി സ്വപ്ന റോസ് മാത്യു കുര്യാലപ്പുഴ എന്നിവരും രാമപുരം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ പ്രസിഡൻറുമാരും നിർവഹിക്കും. കൃതജ്ഞത ശ്രീ. സിബി തോമസ് കോയിപ്പിള്ളിൽ രേഖപ്പെടുത്തും.

മൂന്ന് ദിവസങ്ങളിലായി കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകൾ, പുരാവസ്തു-നാണയ പ്രദർശനം, കുതിരസവാരി, ഒട്ടകസവാരി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന ‘കമാന്റോ’ എന്ന പോത്തിന്റെ പ്രദർശനം, റോബോട്ടിക് പ്രദർശനം എന്നിവ നടക്കും. കുട്ടികൾക്കായി വിവിധ വിനോദ-വിജ്ഞാനപരമായ പ്രവർത്തനങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം 7.30 മുതൽ 10 വരെ നാട്ടരങ്ങ് അരങ്ങേറും. രാമപുരത്തെ കലാകാരായ പിന്നണി ഗായകരായ ഓവിയാറ്റസ് അഗസ്റ്റിൻ, അലീനിയ സെബാസ്റ്റ്യൻ, റിയോണ ഡി റോഷൻ എന്നിവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, പ്രശസ്ത മജീഷ്യൻ കണ്ണൻ മോൻ നയിക്കുന്ന മാജിക്ക് ഷോ, വിഷ്ണു ആചാരി അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യകളും അരങ്ങേറും.

കുടുംബസമേതം എത്തി ആസ്വദിക്കാവുന്ന സമഗ്ര കാർഷിക-സാംസ്കാരിക മേളയായ രാമപുരം കാർഷിക മേള 2026 പൊതുജനങ്ങൾക്ക് ശ്രദ്ധേയമായ അനുഭവമാകും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related