ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആശമാരുടെ സമരവുമായി ബന്ധപ്പെട്ട, അവരുടെ ഓണറേറിയത്തിൽ കുറച്ച് വർധനയെങ്കിലും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഈ വിഷയത്തിൽ കേന്ദ്രസർക്കാരുമായി എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഞാൻ മുന്നിട്ടിറങ്ങാൻ തയ്യാറാണ്. നിലവിൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരുമായി തർക്കം നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.