ബിജെപി കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാനാക്കി. ഇടഞ്ഞവരെയും വെട്ടിയതിൽ
പരാതിപ്പെട്ടവരെയും അനുനയിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ എൻഡിഎ വൈസ് ചെയർമാൻ
ആക്കിയതാണ് ഏറ്റവും ഒടുവിലത്തെ അനുനയം. എ എൻ രാധാകൃഷ്ണനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറാണ് പ്രഖ്യാപിച്ചത്.













