ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത നാശനഷ്ടം
വടക്കേ ഇന്ത്യയിൽ കാലവർഷം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു. ഈ സംസ്ഥാനങ്ങൾ കേന്ദ്ര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ ജൂൺ 20 മുതൽ സെപ്റ്റംബർ 6 വരെ 366 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മാണ്ഡിയിലാണ്.
റോഡ് അപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം 4,079 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഏകദേശം 3,390 വീടുകൾ പൂർണമായി തകർന്നു.












