പാലാ : മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം നൽകണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.. ഈ വർഷം നേരത്തെ എത്തിയ കാലവർഷം റബർ, നെല്ല്,തുടങ്ങി എല്ലാ കർഷകരെയും ആകെ
പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മലയോരമേഖലകളിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് കർഷകരുടെ ഏക്കർ കണക്കിന് റബർ മരങ്ങളും വാഴകളും പൂർണമായും നശിപ്പിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണം മൂലം ദുരിതത്തിൽ ആയ കർഷകർക്ക് ഇപ്പോഴത്തെ പ്രകൃതിക്ഷോഭം
കൂനിന്മേൽ കുരുവായി മാറിയിരിക്കുകയാണ്.ഈ സാഹചര്യത്തിൽ കർഷകർക്കായി അടിയന്തരമായി പ്രത്യേകപാക്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു കേരളകോൺഗ്രസ് എം നിയോജക മണ്ഡലം
പ്രസിഡന്റ് ടോബിൻ കെ അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, ട്രെഷറർ ജോയ് നടയിൽ, കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, തോമസ് നീലിയറ, ഷാജി കൊല്ലിത്തടം, ജയ്സൺ ജോസഫ്, അബു മാത്യു, പ്രദീപ് ജോർജ്, പി വി ചാക്കോ പറവെട്ടിയേൽ, ജോയ്
കണിയാരകത്ത്, ദേവസ്യാച്ചൻ തെക്കെകാരോട്ട് ,ബെന്നി കോതംബനാനി, എബ്രഹാം കോക്കാട്ട്, കെ വി ജോസഫ് കൂട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.