വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ ഒരു വലയം (halo) ദൃശ്യമാകുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു പ്രതിഭാസത്തിന്റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.
പൈലറ്റ്സ് ഗ്ലോറി എന്ന പ്രതിഭാസമാണിത്. അഹമ്മദ്ബാദ്- കൊച്ചി ഇൻഡിഗോ വിമാനമാണ് പൈലറ്റ്സ് ഗ്ലോറി പ്രതിഭാസത്തിൽ പെട്ടത്. ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം ഫ്ലൈറ്റ് യാത്രയ്ക്കിടെ ദിൽകുമാർ ശ്രീകുമാർ എളമക്കര പകർത്തിയ ചിത്രമാണ് കൗതുകം നിറക്കുന്നത്.












