കടലൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന ശക്തമാക്കാൻ റെയിൽവേ. എല്ലാ ലെവൽ ക്രോസിലും സിസിടിവികളും ഇന്റർ ലോക്കിങ് സംവിധാനവും സ്ഥാപിക്കും.രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്ക് റെയിൽവേ മന്ത്രി നിർദേശം നൽകി.കഴിഞ്ഞദിവസം രാവിലെയാണ് കടലൂരിനും അളപാക്കത്തിനുമിടയിലുള്ള സെമ്മൻകുപ്പത്തെ
നൂറ്റിഎഴുപതാം നമ്പർ റെയിൽവേ ഗേറ്റിൽ അപകടമുണ്ടായത്. കൃഷ്ണസ്വാമി വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിന്റെ ബസ്സാണ് വിഴുപ്പുറം മയിലാടുതുറൈ പാസഞ്ചറിൽ ഇടിച്ചത്. സഹോദരങ്ങൾ അടക്കം അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് കുട്ടികൾക്കും വാൻ ഡ്രൈവർക്കും ഗുരുതരമായി
പരുക്കേറ്റിട്ടുണ്ട്. ഗേറ്റ് കീപ്പർ നൽകുന്ന നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന സിഗ്‍നലിങ് സംവിധാനമാണ് ഇവിടെയുള്ളത്. ബസ് ഡ്രൈവറുടെ ആവശ്യപ്രകാരം ട്രെയിൻ പോകും മുൻപ് ഗേറ്റ് കീപ്പർ ഗേറ്റ് തുറന്ന് നൽകിയെന്നാണ് റെയിൽവേ വിശദീകരണം.












