പരശുറാം എക്സ്പ്രസ് കടന്നു പോകുന്നതിന് അരമണിക്കൂർ മുമ്പാണ് പാളത്തിലെ വിള്ളൽ കണ്ടെത്തിയത്. ഒഴിവായത് വൻ ദുരന്തം. മണിക്കൂറുകൾക്കുള്ളിൽ റെയിൽ മാറ്റി പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.
അടിച്ചിറയ്ക്കും പാറോലിക്കലിനും ഇടയിൽ കാരിത്താസ് റെയിൽവേ ഓവർ ബ്രിഡ്ജിൽ നിന്നും 100 മീറ്റർ മാറിയാണ് റെയിൽവേ പാളയത്തിൽ വിള്ളൽ കണ്ടെത്തിയത്. കീമാൻമാൻ പി എസ് പ്രശാന്ത് രാവിലെ ട്രാക്കിൽ പരിശോധന നടത്തുന്നതിനിടയിലാണ് പാളത്തിലുണ്ടായ വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ പ്രശാന്ത് റെയിൽവെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്തേക്ക് 10.30 നുള്ള പരശുറാം എക്സ്പ്രസ് കടന്നു പോകുന്നതിനു അരമണിക്കൂർ മുമ്പാണ് പാളയത്തിൽ വിള്ളൽ രൂപപ്പെട്ടത്. വെൽഡിങ് തകരാറ് മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് വിവരം.
പിറവം സെക്ഷൻ എൻജിനീയർ അബ്ദുൾ സൂരജിന്റെ നേതൃത്വത്തിൽ റെയിൽവേ എൻജിനീയറിങ് വിഭാഗം വിള്ളൽ ഉണ്ടായ റെയിൽ മാറ്റി സ്ഥാപിച്ചു. പാളത്തിൽ വിള്ളൽ
കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകിയാണ് ഓടിയത്.
പരശുറാം, ശബരി എക്സ്പ്രസ്സുകളും കൊല്ലം – എറണാകുളം മെമു ട്രെയിനും അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിനുകൾ വേഗത കുറച്ചാണ് ഇത് മൂലം ഓടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision