രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി
ദീപ ജോസഫിന്റെ ഹർജിയിലാണ് തടസ്സ ഹർജി നൽകിയത്.
അഡ്വ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്. അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും.
രാഹുലിനെതിരെ ഡി.കെ. മുരളി എംഎല്‍എ നല്കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്സ് കമ്മിറ്റിക്കു കൈമാറിയിരുന്നു.












