രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ വിഷയത്തില്‍ താന്‍ നേരിട്ട മാനസിക പ്രശ്‌നങ്ങള്‍ വിശദീകരിച്ച് ആദ്യ പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍
പ്രിന്റ് ചെയ്ത കപ്പ് പിടിച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ വൈറലാകുകയാണ്. ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് എന്നതാണ് കപ്പിലെ വാചകം. തങ്ങളില്‍ നിന്ന് ബലമായി പറിച്ച് മാറ്റപ്പെട്ട, ഭൂമിയില്‍
പിറക്കാതെ പോയ മാലാഖക്കുഞ്ഞുങ്ങളെക്കുറിച്ചുള്ള പോസ്റ്റിന് അവസാനമാണ് കുഞ്ഞിനെ അത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് സൂചിപ്പിക്കാന്‍ അതിജീവിത ഈ വാക്യം ഉപയോഗിച്ചിരുന്നത്.













