പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി
പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാർച്ച് നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം ആളുകൾ ചേർന്ന വലിയ മാർച്ചോടെയാണ് പ്രവർത്തകർ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നിൽ എത്തിയത്. പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പ് പ്രവർത്തകർ നേരത്തെ നൽകിയിരുന്നു.