തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് തുടർന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ഇതുവരെ ഒന്നാം പീഡനപരാതിയിന്മേൽ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ
സാധിച്ചിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്. പരാതിക്കാരി ഏറ്റവും പുതിയതായി കോടതിയിൽ അറിയിച്ചിട്ടുള്ള വിവരങ്ങളിലും കൂടുതൽ കാര്യങ്ങൾ അന്വേഷണംസംഘം
ചോദിച്ചറിയും. ഡിജിറ്റൽ തെളിവുകളുടെ ശേഖരണം അടക്കമുള്ള കാര്യങ്ങളും ഇന്ന് തന്നെ നടക്കും.












