രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ബിഹാറിലെ ജനങ്ങൾ ഏറ്റെടുത്തുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ട്വന്റി ഫോറിനോട്. ബിഹാറിലെ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല ജനങ്ങളും അണിനിരക്കുകയാണ്.തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ പ്രക്രിയ
അട്ടിമറിച്ചതിന്റെ തെളിവാണ് ബിഹാർ. പോരാട്ടം രാജവ്യാപകമായി പടരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം വോട്ടു കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍
അധികാര്‍ യാത്ര ഏഴാം ദിവസത്തില്‍. കതിഹാര്‍ കോര്‍ഹയില്‍ നിന്നും പൂര്‍ണിയയിലെ കദ്വയിലേക്കാണ് ഇന്നത്തെ യാത്ര. ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാന്‍ ആണ് തീരുമാനം.












