പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.
ഇതുവരെ സ്വീകരിച്ച നടപടികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേധിയെ അറിയിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ജമ്മു കാശ്മീരിൽ എത്തും.