ലൈംഗിക ആരോപണത്തിൽ അകപ്പെട്ട പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേരിട്ട് ഏറ്റുമുട്ടലിലേക്ക്.
നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന വിഡി സതീശന്റെ നിർദേശം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി.
രാഹുലിന്റെ നടപടി കോൺഗ്രസിൽ പുതിയ പോർവിളിക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് കരുതുന്നത്. വി ഡി സതീശനുമായി അകന്നുകഴിഞ്ഞ യുവ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രാഹുൽ സഭയിൽ എത്തിയതെന്നാണ് വിലയിരുത്തൽ.













