ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ നേരിൽ കണ്ടാണ് വിശദീകരണം നൽകിയത്.
കെപിസിസി ആസ്ഥാനത്തെത്തിയായിരുന്നു കെ. സുധാകരനുമായുള്ള കൂടിക്കാഴ്ച. പ്രശ്നങ്ങൾ പഠിക്കാൻ സമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് താനല്ലെന്ന് ആർ ചന്ദ്രശേഖരൻ അറിയിച്ചു.