വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് ലീന ജോഷി തെക്കേ ഊന്നുകല്ലേൽ മെമ്മോറിയൽ ക്വിസ് കോമ്പറ്റീഷൻ 2024 ഏപ്രിൽ മാസം 21-ാം തീയതി 11 മണിക്ക് സെന്റ്. സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു .
വിഷയം/ റഫറൻസ് :
- പി.ഒ.സി. ബൈബിൾ (60%) : ന്യായധിപന്മാർ 1 മുതൽ 10 വരെ, പ്രഭാഷകൻ 34 മുതൽ 40 വരെ. ലൂക്കാ 9 മുതൽ 16 വരെ, 2 കോറിന്തോസ് 7 മുതൽ 13 വരെ
- മിഷൻലീഗ് (20%) : പ്രേഷിതവഴിയിലെ വിജയഗo (4-12 chapter)
- ഭാരതസഭാചരിത്രം (20%) : സമ്പൂർണ്ണ സഭചരിത്രക്വിസ് (ബിനു ജോസഫ് കാരുവള്ളിൽ വിമല ബുക്സ്) (Page 155 -214, 236)
രജിസ്ട്രേഷൻ:
85479 16782, 9447761418
സെന്റ്. സെബാസ്റ്റ്യൻസ് വാക്കാട് സൺഡേ സ്കൂളും പി.ടി.എ.യും മിഷൻ ലീഗും സംയുക്തമായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ രണ്ടുപേർ ചേർന്ന് ടീം ആയാണ് പങ്കെടുക്കേണ്ടത്. നൂറു രൂപയാണ് രജിസ്ട്രേഷൻ ഫീസ് . 2024 ലെ ലോഗോസ് ക്വിസ് ബൈബിൾ ഭാഗവും പ്രേക്ഷിത വഴിയിലെ വിജയഗാഥ എന്ന പുസ്തകത്തിലെ 4 മുതൽ 12 വരെയുള്ള അധ്യായങ്ങളും ബിനു ജോസഫ് കരുവള്ളിൽ രചിച്ച് വിമല ബുക്സ് പബ്ലിഷ് ചെയ്തിരിക്കുന്ന സമ്പൂർണ്ണ സഭാ ചരിത്ര ക്വിസ് എന്ന പുസ്തകത്തിലെ ഭാരത ചരിത്രത്തിലുള്ള ചോദ്യങ്ങളും ആണ് ക്വിസ് മത്സരത്തിന് റഫറൻസ് ആയി നൽകിയിരിക്കുന്നത്. 9.30 ന്റെ വിശുദ്ധ കുർബാനയ്ക്ക് ശേഷം 11 മണിക്ക് വികാരി ഫാദർ ജോസഫ് മേയ്ക്കൽ ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്നതുമാണ് ക്വിസ് മത്സരം.
ജോഷി ഊന്നുകല്ലേൽ സ്പോൺസർ ചെയ്തിരിക്കുന്ന 5001 രൂപയും എവറോളിംഗ് ട്രോഫിയും ആണ് ഒന്നാം സമ്മാനം . 12 ഓളം ക്യാഷ് പ്രൈസുകൾ സമ്മാനമായി നൽകി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്തുത ക്വിസ് മത്സരം പ്രായപരിധിയില്ലാതെ പങ്കെടുക്കാവുന്നതാണ്. ആവശ്യമുള്ളവർക്ക് പ്രസ്തുത ദിവസം കുറവലങ്ങാട് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക. ഏപ്രിൽ മാസം 18 ആം തീയതിയാണ് രജിസ്ട്രേഷനുള്ള അവസാന തീയതി.