ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന 26-ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് ആദ്യ സ്വര്‍ണ നേട്ടം.ബുധനാഴ്ച നടന്ന പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് അമ്മാര്‍ ഇസ്മായില്‍
വൈ ഇബ്രാഹിം ഖത്തറിനായി ആദ്യ സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.വാശിയേറിയ ഫൈനലില്‍ 45.33 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഇബ്രാഹിം ഒന്നാമനായത്.












