തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും
തൊഴിൽ മേഖലയിലുളള പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും, പലസ്തീനിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്നതിനുമായി ഖത്തറും പലസ്തീനും തമ്മിൽ കരാറിൽ
ഒപ്പുവച്ചു. ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറിയും, പലസ്തീൻ തൊഴിൽ മന്ത്രി ഡോ. ഇനാസ് ഹൊസ്‌നി അൽ അട്ടാരിയുമാണ് കരാറിൽ ഒപ്പുവച്ചത്.