മുഖ്യമന്ത്രി വഞ്ചകനെന്ന് പി വി അന്‍വര്‍. കേരളം കണ്ട ഏറ്റവും വലിയ ഒറ്റുകാരനും വഞ്ചകനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് അന്‍വറിന്റെ പ്രസ്താവന. ഒതായിലെ വീട്ടില്‍ വച്ച് നടത്തിയ
വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. ആദ്യം വഞ്ചിച്ചത് വി എസ് അച്യുതാനന്ദനെയാണ്. ആ വഞ്ചനയുടെ ഫലമാണ് അദ്ദേത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി പദം പോലും. തീര്‍ത്തും വഞ്ചകനായ
മുഖ്യമന്ത്രിക്ക് എന്നെ എങ്ങനെ വഞ്ചകനെന്ന് വിളിക്കാന്‍ പറ്റും. അദ്ദേഹം അടുത്തകാലത്ത് നടത്തിയ ചില വഞ്ചനകള്‍ കേരളത്തിലെ ജനങ്ങളുടെയും ജഖാക്കളുടെയും മനസാക്ഷിക്ക് വിട്ടുകൊടുക്കാനാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തേണ്ടി വന്നത്.