നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 21 ശനിയാഴ്ച നടക്കും. പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് കൺവെൻഷൻ നിശ്ചയിച്ചിരിക്കുന്നത്. എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
നിയോജകമണ്ഡലത്തിലെ പ്രമുഖ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന കൺവെൻഷനിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ഉമ്മൻ ചാണ്ടി സാറിന്റെ തട്ടകമായ പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം തുടരാനുള്ള ഊർജ്ജിതമായ പ്രവർത്തനങ്ങൾക്കാണ് ഈ കൺവെൻഷനിലൂടെ തുടക്കമിടുന്നത്. യു.ഡി.എഫിന്റെ കരുത്ത് തെളിയിക്കുന്ന വിപുലമായ ജനപങ്കാളിത്തം ചടങ്ങിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.














