കേരളത്തിൽ പലയിടത്തും ദേശീയപാത തകർന്ന സംഭവത്തിൽ ഇടപെടലുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. മലപ്പുറം കൂരിയാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ ദേശീയപാതയിൽ ഉണ്ടായ തകർച്ചയിലാണ്
പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ഇടപെടൽ. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോടും ദേശീയപാത അതോറിറ്റിയോടും പബ്ലിക് അക്കൗണ്ട് കമ്മിറ്റി വിശദീകരണം തേടി.
മെയ് 29 ന് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണം.












