ശ്രീഹരിക്കോട്ട: പിഎസ്എൽവി സി 55 വിക്ഷേപിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. സിംഗപ്പൂരിൽ നിന്നുള്ള രണ്ടു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. പൊളാർ ഓർബിറ്റിനെക്കുറിച്ച പഠിക്കുന്ന ഐഎസ്ആർഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.19നാണ് വിക്ഷേപണം നടന്നത്. സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച്പാഡിൽ നിന്ന് പിഎസ്എൽവിയുടെ 57-ാമത് വിക്ഷേപം ആണ് ഇത്.. സിംഗപ്പുരിൽ നിന്നും ഉള്ള ടെലോസ്-2, ലൂമെലൈറ്റ്-4 എന്നീ രണ്ട് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കുക. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തിൽ നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് പിഎസ്എൽവി-സി 55.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision