യുവജന പരിശീലന ഉപകേന്ദ്രത്തിന് മുണ്ടക്കയത്ത് തുടക്കമായി

Date:

മുണ്ടക്കയം: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് അനുവദിച്ച ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പി എസ് സി പരിശീലന ഉപകേന്ദ്രം മുണ്ടക്കയം സാന്തോം സെൻററിൽ പൂഞ്ഞാർ എംഎൽഎ അഡ്വ .സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരുന്നു. രാഷ്ട്രനിർമിതിയിൽ പങ്കാളികളാകുന്നതിന് യുവജനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓർമിപ്പിച്ചു. ലഭിക്കുന്ന അവസരങ്ങളിൽ അർപ്പണബോധത്തോടെ അധ്വാനിക്കുകയും സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നതിന് യുവജനങ്ങൾക്ക് സാധിക്കുമ്പോൾ ചലനാത്മകമായ സമൂഹം രൂപപ്പെടുമെന്ന് അധ്യക്ഷപ്രസംഗത്തിൽ മാർ ജോസ് പുളിക്കൽ പറഞ്ഞു. കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫിനാൻസ് കൗൺസിൽ മെമ്പർ ഔസേപ്പച്ചൻ തേനംമാക്കൽ എന്നിവർ ആശംസകൾ നേർന്നു. കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് ആയലൂപറമ്പിൽ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു . പരിശീലന ഉപ കേന്ദ്രം കോഡിനേറ്റർ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത് അധ്യാപകർ വിദ്യാർഥികൾ പ്രദേശവാസികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച ഭരണങ്ങാനത്ത്

ഭരണങ്ങാനം: ചെറുപുഷ്‌പം മിഷൻലീഗിൻ്റെ ആദ്യകാല ഡയറക്‌ടറും ഡി.എസ്.റ്റി., എം.എസ്.റ്റി. സഭകളുടെ സ്ഥാപകരിൽ...

റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന നാല് ഇന്ത്യൻ കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന...

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ...

യുദ്ധം തുടരുമെന്ന് പുതിയ ഹിസ്ബുള്ള തലവന്റെ ആദ്യ സന്ദേശം

ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ള തലവനായി ചുമതലയേറ്റ നസീം ഖാസിം തന്റെ...