ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ഏറ്റുമാനൂരിൽ യു.ഡി.എഫിന്റെ പന്തംകൊളുത്തി പ്രകടനം. മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്തിൽ പ്രതിഷേധിച്ചു യു ഡി ഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളത്തി പ്രകടനം
നടത്തി. നിയോജക മണ്ഡലം ചെയർമാൻ ടോമി പുളിമണ്ടതുണ്ടം അധ്യക്ഷത വഹിച്ച യോഗം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ. M. L. A. ഉദ്ഘാടനം നടത്തി. കൺവീനർ ബിനു ചെങ്ങളം, യു. ഡി. ഫ് ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസ്, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജെയ്സൺ ജോസഫ്,
ബിജു കുമ്പിക്കൻ, ലവ്‌ലി ജോർജ്, പ്രിയ സജീവ്, ചിറയിൽ സിബി, ജോബിൻ ജേക്കബ്, ഷബീർ ഷാജഹാൻ, സമദ്, . രഞ്ജിത്കുമാർ, രവികുമാർ തുടങ്ങിയവർ സംസാരിച്ചു.













