ഇലഞ്ഞി : ഭിന്നശേഷി നിയമന ഉത്തരവിന്റെ മറവിൽ അധ്യാപക – അനധ്യാപക നിയമനം തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ സെന്റ്.പീറ്റേഴ്സ് എച്ച്എസ്എസ്
ഇലഞ്ഞിയിലെ അധ്യാപക – അനധ്യാപക പ്രതിനിധികൾ, ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ.രാജേഷ് സി കുന്നുംപുറം, ഹെഡ്മാസ്റ്റർ ശ്രീ.തോമസ് മാത്യു, അധ്യാപക
അനധ്യാപക പ്രതിനിധികൾ തുടങ്ങിയവർ വാമൂടിക്കെട്ടി പ്രതിഷേധത്തിൽ പങ്കെടുത്തു.
സർക്കാരിന്റെ കടുത്ത അനാസ്ഥയിൽ ശക്തമായ പ്രതിഷേധങ്ങളാണ് തുടർന്നും സംഘടിപ്പിക്കപ്പെടുന്നത് എന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ അറിയിച്ചു.














