കടപ്ലാമറ്റം:ഭിന്നശേഷി നിയമന ഉത്തരവിൻ്റെ മറവിൽ ക്രൈസ്തവ മാനേജ്മെന്റിനോട് സർക്കാർ കാണിക്കുന്ന വിവേചനം അധ്യാപക അനധ്യാപക നിയമനം തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. സർക്കാരിൻ്റെ ഈ അനീതിക്കെതിരെ കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപക-
അനധ്യാപക പ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബ് അധ്യാപക- അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ വാമൂടികെട്ടി
പ്രതിഷേധത്തിൽ പങ്കെടുത്തു. നാളുകളായി തുടരുന്ന സർക്കാരിൻറെ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം തുടർന്നും സംഘടിപ്പിക്കുമെന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അറിയിച്ചു














