ബഫര്‍ സോണ്‍ വിഷയത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ 30 ന് വന്‍ ജനകീയ പ്രതിഷേധം നടത്തും

Date:

മുണ്ടക്കയം: ബഫര്‍ സോണ്‍ വിഷയത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ വന്‍ ജനകീയ പ്രതിഷേധം നടത്തും.
‘ബഫര്‍ സോണ്‍ വേണ്ട പട്ടയം മതി’ എന്ന മുദ്രാവാക്യവുമായി കാഞ്ഞിരപ്പള്ളി രൂപതയുടെയും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെയും നേതൃത്വത്തില്‍ വൻജനകീയ പ്രതിഷേധം മുണ്ടക്കയത്ത് നടത്തും.

ഡിസംബർ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം ബൈപ്പാസില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡിലേക്ക് നടത്തുന്ന പ്രകടനത്തില്‍ കര്‍ഷകരും വ്യാപാരികളും ഓട്ടോ ടാക്‌സി തൊഴിലാളികളും ഉള്‍പ്പെടെ ജാതിമത ഭേദമെന്യേ ആയിരക്കണക്കിന് പൊതുജനങ്ങള്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...