പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും
മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ
നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.