ബാങ്ക്ശാഖ നിർത്തലാക്കൽ: പ്രതിഷേധ ധർണ്ണ നടത്തി

Date:

കാഞ്ഞിരമറ്റം : നാല്പതു വർഷങ്ങളായി കാഞ്ഞിരമറ്റത്ത് പള്ളി കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ അകലക്കുന്നം ശാഖ അടച്ചുപൂട്ടുവാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധ സൂചകമായി ബഹുജന കൂട്ട ധർണ്ണ നടത്തി.

ബാങ്ക് ശാഖയുടെ മുൻപിൽ നടന്ന കൂട്ടധർണ്ണയുടെ ഉദ്ഘാടനം മാർ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ നിർവ്വഹിച്ചു. ബാങ്കിങ്ങ് സേവനങ്ങൾ ഗ്രാമീണ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഊർജസ്വലരായ ഉദ്യോഗസ്ഥർ ബാങ്കുകൾക്കാവശ്യമാണന്നും രണ്ടു കെട്ടിടങ്ങളിലായി ദീർഘകാലം പ്രവർത്തിക്കുകയും മികവു പുലർത്തുകയും ചെയ്തിരുന്ന ബാങ്കിന് ഉണ്ടായെന്നു പറയുന്ന നഷ്ടങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണന്നിരിക്കെ മാറേണ്ടത് ബാങ്ക് അധികൃതരുടെ സമീപനമാണന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ.ജോസഫ് മണ്ണനാൽ പറഞ്ഞു. ധനകാര്യ മന്ത്രി,റിസർവ്വ് ബാങ്ക് മാനേജർ, ജില്ലാ കളക്ടർ , ലീഡ് ബാങ്ക് മാനേജർ , എസ്.ഐ. ബി.യുടെ മേല ധികൃതർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചതിനുശേഷവും ബാങ്ക് അധികൃതർ പുലർത്തുന്ന അടച്ചുപൂട്ടൽ ശ്രമത്തിനെതിരെ ശക്തമായ സമര പരിപാടികൾ തുടരുമെന്ന് സമ്മേളനം അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു പറഞ്ഞു.

കാഞ്ഞിരമറ്റത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക, സന്നദ്ധ , വ്യാപാരി സംഘടനാ നേതാക്കൾ, സ്ഥാപനങ്ങളുടെ അധികൃതർ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, ജനകീയ സമിതി കൺവീനറും വാർഡു മെമ്പറുമായ മാത്തുക്കുട്ടി ഞായർകുളം, പഞ്ചായതംഗം മാത്തുക്കുട്ടി ആന്റണി, റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഡാന്റീസ് കൂനാനിക്കൽ ,കർഷക ദള ഫെഡറേഷൻ പ്രസിഡന്റ് ജയ് മോൻ പുത്തൻ പുരയ്ക്കൽ, സി.പി.ഐ. (എം) ലോക്കൽ സെക്രട്ടറി ടോമി ഈരൂരിക്കൽ ,കോൺഗ്രസ് (ഐ) വാർഡു പ്രസിഡന്റ് ടോമി പിരിയൻ മാക്കൽ, ബി.ജെ.പി. വാർഡ് പ്രസിഡന്റ് പ്രദീപ് മൂഴയിൽ, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി.പി.ചന്ദ്രമോഹൻ നായർ , ഓട്ടോ റിക്ഷാ യൂണിയൻ നേതാവ് സന്തോഷ്.പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. സമര പരിപാടിക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ജേക്കബ് തോമസ്, മെമ്പർ രാജശേഖരൻ നായർ ഒറ്റപ്ലാക്കൽ, കേരളാ കോൺഗ്രസ് (എം) വാർഡു പ്രസിഡന്റ് ജോർജുകുട്ടിക്കുന്ന പള്ളി, വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ, എസ്.എൻ.ഡി.പി യൂണിയൻ മെമ്പർ ഷാജിപുലി തുക്കിൽ, സജി നാഗമറ്റം, ജോജോ മറ്റം, സണ്ണി കളരിക്കൽ , സാജു വടയാറ്റ്, ബെന്നി തോലാനിക്കൽ , സുലോചനാ ഷാജി, സുനിജാ രാജു , ആനിയമ്മ.കെ.എംതുടങ്ങിയവർ നേതൃത്വം കൊടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...