ലഹരി വ്യാപാരികളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശം: പ്രസാദ് കുരുവിള

spot_img

Date:

സംസ്ഥാനത്ത് ലഹരി വ്യാപാരികളെയും, വാഹകരെയും അമര്‍ച്ച ചെയ്തില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും അനന്തര ഫലമെന്ന് ഇന്‍ഡ്യന്‍ ആന്റി നര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. മാരക ലഹരിവസ്തുക്കള്‍ അത്രമാത്രം വ്യാപകമായിരിക്കുന്നു സംസ്ഥാനത്ത്. ആന്റി നര്‍ക്കോട്ടിക് മിഷന്റെ ‘Share the mission successfully’ എന്ന പരിപാടി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.


കുട്ടികളും, യുവാക്കളും വാഹകരോ ഉപയോക്താക്കളോ ആയി മാറുന്ന കാഴ്ചയാണിപ്പോള്‍. തടയണം, തടയിടണം ഈ മാരക ലഹരിക്ക്. കോവിഡ് മഹാമാരിക്കെതിരെ സ്വീകരിച്ച പ്രശംസനീയമായ നടപടികള്‍ ഈ മഹാമാരിക്കെതിരെയും വേണം. എക്‌സൈസ് – ഫോറസ്റ്റ് – പോലീസ് – റവന്യു സംവിധാനങ്ങള്‍ ഫലപ്രദമായി രംഗത്തിറങ്ങണം. സ്വന്തം കുടുംബത്തില്‍ തിക്താനുഭവം ഉണ്ടാകുംവരെ കാത്തിരിക്കരുത്.


സാധാരണ ജനം കഷ്ടതയനുഭവിക്കുമ്പോള്‍ ജനപ്രതിനിധികളും, സര്‍ക്കാരുദ്യോഗസ്ഥരും, സമുദായ നേതാക്കളും സുഖലോലുപതയില്‍ കഴിയുകയാണ്. സാധാരണ ജനത്തെ എങ്ങനെ പിടിച്ചുപറിക്കാമെന്ന് ഗവേഷണം നടത്തുകയാണിവരെല്ലാമെന്നും ആന്റി കറപ്ഷന്‍ മിഷന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ പ്രസാദ് കുരുവിള കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റ് കെ.പി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സെക്രട്ടറി കെ. സന്തോഷ്, ജോസ് ഫ്രാന്‍സിസ്, തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, പി.എം. ബാബു, റോജസ് എം. ജോര്‍ജ്, ജോസ്‌മോന്‍ പുഴക്കരോട്ട്, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related