കടുത്തുരുത്തി: നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ഫെബ്രുവരി 12-ലെ ദേശീയ പണിമുടക്കിന് മുന്നോടിയായി കടുത്തുരുത്തിയിൽ ഇന്ന് വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. കടുത്തുരുത്തി ഏരിയയിലെ പ്രചാരണത്തിന്റെ ഭാഗമായാണ് ഫെബ്രുവരി 10-ന് ഈ ജാഥ നടക്കുന്നത്.
ക്യാപ്റ്റൻ: തോമസ് പനക്കൻ (KTUC (M))
വൈസ് ക്യാപ്റ്റൻ: എസ് വിനോദ് (CITU)
മാനേജർ: ജയിംസ് തോമസ് (AITUC)












