കൊച്ചി : സർക്കാരിന്റെ മദ്യനയവും ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും പുതു തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ കെ.സി.ബി സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിൽ പറഞ്ഞ മദ്യനയത്തിന് നേർ വിപരീതമായ മദ്യനയമാണ് സർക്കാർ നടപ്പിലാക്കുന്നത്. വ്യക്തികൾ നശിച്ചാലും നാട് മുടിഞ്ഞാലും പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ജനത്തിന്റെ രക്ഷകരാകേണ്ടവർ അവരുടെ സർവ്വനാശത്തിനാണ് കളമൊരുക്കുന്നത് മദ്യവും ലോട്ടറിയും ചൂഷണോപാധികളാണ്. രണ്ടും നാശം മാത്രമാണ് വിതയ്ക്കുക. ഒന്നാം തിയതിയുള്ള ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം. ജസ്റ്റീസ് തുടർന്നു പറഞ്ഞു.
മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ജെസി ഷാജി, പ്രൊലൈഫ് സംസ്ഥാന അനിമേറ്റർ സാബു ജോസ് , ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ , കെ.കെ വാമലോചനനൻ ,എം.പി ജോസി, റാഫേൽ മുക്കത്ത് , ജോജോ മനക്കിൽ, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ ആൻ സില, സിസ്റ്റർ മേരി പൈലി, റോയി പടയാട്ടി, കെ.വി ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്, എം എൽ ജോസഫ് ,പോൾ എടക്കൂടൻ, കെ വിജയൻ , വർഗീസ് കൊളേരിക്കൽ , എം ഡി ലോനപ്പൻ , കെ.പി ജോസഫ് , കെ.വി ഷാ, എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision