മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ശരിയായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി മെക്സിക്കോ സിറ്റിയിലെ യുണൈറ്റഡ് മെക്സിക്കന്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ നിയമനിര്‍മ്മാണസഭയുടെ മുന്നില്‍ പ്രോലൈഫ് സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
‘സിറ്റിസണ്‍സ് ഇനീഷ്യെറ്റീവും’, ‘നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി’ (എഫ്.എന്‍.എഫ്) യും സംയുക്തമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. ചില സംഘടനകള്‍ നിയമസാമാജികരിലും, പൊതുജനങ്ങളിലും, മാധ്യമങ്ങളിലും ഭീതി വിതക്കുവാനും, തങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളും, തങ്ങളുടെ കുട്ടികളും സമാധാനവും, ശാന്തിയുമാണ് ആഗ്രഹിക്കുന്നതെന്നും ‘എഫ്.എന്‍.എഫ്’ന്റെ ഔദ്യോഗിക വക്താവായ റോസാ മേരി മൊറാലെസ് മാര്‍ച്ചിനിടെ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision