നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008-നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ അത് നികത്താൻ അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്.
ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്
കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്ന 2008-നു ശേഷം വയലിന്റെ ഒരു ഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ അത് നികത്താൻ അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തിൽ വിരുദ്ധ ഉത്തരവുകൾ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേ പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഫുൾബെഞ്ച് വ്യക്തതവരുത്തിയിരിക്കുന്നത്.
ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന പാടങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. അതിനാൽ ഇളവ് അനുവദിക്കാനാകില്ല. ചെറിയഭാഗം വാങ്ങിയവർക്ക് വീട് നിർമിക്കാൻ നികത്താൻ അനുമതി നൽകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നും വ്യക്തമാക്കി.