കോഴിക്കോട് : മദ്യ വിരുദ്ധ പോരാട്ട രംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കെ. സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോളിന് പ്രൊഫ. എം.പി മന്മഥൻ അവാർഡ് നല്കും . മെയ് 14 ശനിയാഴ്ച രാവിലെ 9:30 ന് കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ നടക്കുന്ന കേരള മദ്യനിരോധന സമിതിയുടെ 44ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിൽ കെ.കെ രമ എം.എൽ.എ അവാർഡ് സമ്മാനിക്കും. സമ്മേളനം ഡോ.എം.പി അബ്ദുൾ സമ്മദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
കെ.സിബി സി മദ്യ വിരുദ്ധ സമിതിയുടെ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ അഡ്വ ചാർളി പോൾ കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം, കെ.ബി ബി.സി യുടെ ബിഷപ് മാക്കീൽ അവാർഡ്, ഫാ തോമസ് തൈത്തോട്ടം അവാർഡ്, ലഹരി വിരുദ്ധ സേനാനി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കെ.സി ബിസി മദ്യ വിരുദ്ധ സമിതി, സി എൽ.സി, കെ.സി എസ് .എൽ എന്നീ സംഘടനകൾ നടത്തിയ 6 മദ്യ വിരുദ്ധ കേരള യാത്രകൾക്ക് നേതൃത്വം നല്കി. 4 പതിറ്റാണ്ടായി മദ്യ വിരുദ്ധ പോരാട്ട രംഗത്ത് സജീവ സാന്നിധ്യമാണ് അഡ്വ. ചാർളി പോൾ .