ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍
കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കുകയും
സ്‌കൂളുകളിലും കോളജുകളിലും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗറിലും ദോദയിലും അനന്ത്‌നാഗിലും മത സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമാണ്. വാഹനപരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടും ശ്രീനഗറില്‍ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി.













