സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. കെ.എസ്.ഐ.ഡി.സി, കിൻഫ്ര വ്യവസായ പാർക്ക് എന്നിവക്ക് പുറമെ സംസ്ഥാനത്ത് കൂടുതൽ വ്യവസായ പാർക്കുകൾ ഉയർത്തി കൊണ്ട് വരികയാണ് വ്യവസായ വകുപ്പിന്റെ ലക്‌ഷ്യം. ‘പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 2022 ‘ എന്നാണ് പദ്ധതിയുടെ പേര്. ഇ.എസ്.എ, സി. ആർ. ഇസഡ് എന്നിവയിൽ ഉൾപ്പെടാത്ത പത്തേക്കറിൽ അധികം ഭൂമിയുമുള്ള സ്ഥാപനങ്ങൾക്ക് വ്യവസായ പാർക്കിന് അനുമതി തേടാം. ഇതിനോടകം സർക്കാരിന് മുന്നിൽ ഇരുപതിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ, കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം. ഇ കൺസോഷ്യങ്ങൾ എന്നിവയ്ക്ക് പാർക്കിന് അനുമതി ലഭിക്കും. സ്വകാര്യ പാർക്കിന് അനുമതി ലഭിച്ചാൽ റോഡ്, വൈദ്യുതി, ജലവിതരണം എന്നിവ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കും.
‘പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 2022’ – സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി
Date: