എസ്.എഫ്.ഐ.-ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
പാലാ നഗരത്തിൽ എസ്.എഫ്.ഐ.യും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് കാരണം ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. രാവിലെ സ്വകാര്യ ബസിൽ ജോലിക്ക് വന്ന കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും വൈകുന്നേരം തിരികെ വീട്ടിൽ പോകാൻ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പല തൊഴിലാളികളും നേരത്തെ ജോലി അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സംഘർഷത്തിന്റെ തുടക്കം എസ്.എഫ്.ഐ. പ്രവർത്തകയ്ക്ക് ബസ് കൺസഷൻ അനുവദിക്കാത്തത് ചോദ്യം ചെയ്ത എസ്.എഫ്.ഐ. നേതാവിനെ ബസ് ജീവനക്കാർ മർദ്ദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്.
പ്രതിഷേധവും മർദ്ദനവും ഇതിനെ തുടർന്ന് ഇന്നലെ എസ്.എഫ്.ഐ.യുടെ പ്രതിഷേധ യോഗത്തിനിടെ ചില സ്വകാര്യ ബസ് ജീവനക്കാരെ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു. പണിമുടക്ക് ഈ മർദ്ദനത്തിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ ഇന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.












