ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് സെന്ററിലാണ് പരീക്ഷണം നടന്നത്. മിസൈൽ ഉയർന്ന കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അവിഭാജ്യ ഘടകമാണ് പൃഥ്വി 2 മിസൈലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിൽ DRDO ആണ് മിസൈൽ നിർമിച്ചത്.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision
