പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിച്ച 22000 വീടുകൾ കൈമാറും
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം തുടരുന്നു.രാവിലെ പത്തരയ്ക്ക് ഗാന്ധിനഗറിൽ റോഡ് ഷോ ആരംഭിച്ചു. പതിനൊന്നരയ്ക്ക് വിവിധ
വികസന പദ്ധതികളുടെ ഉദ്ഘാടനം നടക്കും. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിച്ച 22000 വീടുകൾ കൈമാറും. സബർമതി റിവർഫ്രണ്ട് മൂന്നാംഘട്ട വികസനം ഉദ്ഘാടനം ചെയ്യും.
ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ എത്തിയത്. ഇന്നലെ രാവിലെ വഡോദരയില്‍ സംഘടിപ്പിച്ച റാലിയിലും അദ്ദേഹം പങ്കെടുത്തു. ഊഷ്മളമായ സ്വീകരണം നല്കിയതിന് വഡോദരയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.













