പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിര്‍വീര്യമാക്കാനാണ് വഖഫ് ഭേദഗതി നിയമമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് കോണ്‍ഗ്രസിന്
എതിരെയുള്ള വിമര്‍ശനം. 2013ല്‍ വഖഫ് നിയമത്തില്‍ യുപിഎ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ഭൂമാഫിയുടെ താല്‍പര്യങ്ങളെ ഭരണഘടനയ്ക്ക് മുകളില്‍ പ്രതിഷ്ഠിക്കുകയും ഇരകള്‍ക്ക് നീതി
ലഭിക്കാനുള്ള വഴികള്‍ അടയ്ക്കുകയും ചെയ്തുവെന്നായിരുന്നു നരേന്ദ്രമോദിയുടെ വിമര്‍ശനം. പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നത് പ്രീണനത്തിന് ആണെന്നും നരേന്ദ്രമോദി ആരോപിച്ചു.