രാവിലെ
11:00 ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
അവിടെനിന്ന് നേവി ഹെലികോപ്റ്ററിൽ നേവൽ ഹെലി പാഡിൽ ഇറങ്ങും.
അവിടെ നിന്ന്,
റോഡ് മാർഗ്ഗം 11.30 ന് മറൈൻഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി സെലിബ്രേഷനിൽ പങ്കെടുക്കും.
അതിനുശേഷം
12 ന് കലൂർ സ്റ്റേഡിയത്തിൽ കാൽ ലക്ഷത്തോളം എൻ ഡി എ പ്രവർത്തകർ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. പ്രവർത്തകർ പ്രധാന മന്ത്രിക്ക് സ്വീകരണം നൽകും.
12.30 ന് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും,
അതിനുശേഷം, ഒരു മണിയോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻ ഡി എ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ 12 ഘടകകക്ഷികളിൽ നിന്നായി അരലക്ഷത്തോളം എൻ ഡി എ പ്രവർത്തകർ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻ ഡി എയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾ ശക്തമാവും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബി ഡി ജെ എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി ചെയർമാൻ സാബു ജേക്കബ്, എൻ ഡി എയുടെ മറ്റു ഘടകകക്ഷി നേതാക്കൾ, ബിജെപി സംസ്ഥാന നേതാക്കൾ എന്നിവർ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കും.
2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.













