വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ – ക്രിസ്തുവിന്റെ സ്നേഹത്തിൻ്റെ പരിമളം പരത്തിയ വൈദികൻ – ഫാ .ജോർജ് പുല്ലുകാലായിൽ

Date:

രാമപുരം : പ്രധാനതിരുനാളിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുനാൾ ഒരുക്കത്തിന്റെ 8 -ാം ദിവസമായ ഇന്നലെ ഇടമുറിയാതെ ഭക്തജനങ്ങൾ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തി.

രാവിലെ 9 മണിക്ക് അന്തിനാട് സെന്റ് . ജോസഫ് പള്ളിവികാരി ഫാ . സെബാസ്റ്റ്യൻ പഴേപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മഹത്വപൂർണമായ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പകർന്നു നല്കിയവനായിരുന്നു കുഞ്ഞച്ചൻ എന്ന് വചന സന്ദേശത്തിൽ അദ്ദേഹം അനുസ്മരിച്ചു . 11 മണിക്ക് നീറന്താനം സെന്റ് . തോമസ് പള്ളിവികാരി ഫാ . എമ്മാനുവൽ കൊട്ടാരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ദിവ്യകാരുണ്യത്തിൽ നിന്ന് ആശ്വാസം സ്വീകരിച്ച് കുഞ്ഞച്ചൻ ദൈവജനത്തിന് നൽകി – പ്രസംഗത്തിൽ അച്ഛൻ വ്യക്തമാക്കി.

ഉച്ചകഴിഞ്ഞു 3 മണിക്ക് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിവികാരി ഫാ . ജോസഫ് വെട്ടം വിശുദ്ധ കുർബാനയർപ്പിച്ചു. ഓരോ വ്യക്തിയുടെയും ആത്മാവിന്റെ വില തിരിച്ചറിഞ്ഞവനായിരുന്നു കുഞ്ഞച്ചൻ എന്ന് വചന വ്യാഖ്യാനത്തിൽ ഫാ . ജോസഫ് ചൂണ്ടിക്കാട്ടി .

വൈകിട്ട് 4 മണിക്ക് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി ഫാ .ജോർജ് പുല്ലുകാലായിൽ തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. തന്റെ വിശുദ്ധ ജീവിതത്തിലൂടെ ക്രിസ്തുവിനെ സന്നിഹിതനാക്കി സമൂഹത്തിന് നല്കിയവനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ എന്ന് വചന പ്രസംഗത്തിൽ അദ്ദേഹം വിശദമാക്കി .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....