തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനത്തിന് പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത

spot_img

Date:

കത്തോലിക്ക വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനവുമായി നൈജീരിയയിലെ എനുഗു രൂപത. സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫാ. മാർസലീനസ് ഒബിയോമ എന്ന വൈദികനെ തട്ടിക്കൊണ്ടു പോയത്. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് തിരികെ വരുന്ന വഴിയിൽ റോഡിൽവെച്ചു അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതയുടെ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് മാനസാന്തരം ഉണ്ടാകാനും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടിയും രൂപത പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് ചാൻസിലർ പറഞ്ഞു.

2009ൽ നൈജീരിയയെ ഇസ്ലാമിക രാജ്യമാക്കാനുളള ലക്ഷ്യവുമായി ബൊക്കോഹറാം തീവ്രവാദ സംഘടന ഉദയം ചെയ്തത് മുതൽ നൈജീരിയ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ബൊക്കോഹറാം നിരവധി കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടത്തിയത്. മത, രാഷ്ട്രീയ നേതാക്കളെ അടക്കം അവർ ലക്ഷ്യംവെച്ചു. ഫുലാനി മുസ്ലിം വിഭാഗക്കാരും തീവ്രവാദ പ്രവർത്തനത്തിൽ വ്യാപൃതമായതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related