റിയാലിറ്റി ഷോയിൽ നിന്നും പുരോഹിത ശുശ്രൂഷയിലേക്ക്

Date:

‘ഇന്ത്യൻ വോയിസ്’ മ്യൂസിക് റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ കൊച്ചി സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച ‘ഇന്ത്യൻ വോയിസ്’ മ്യൂസിക് റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടിയ കൊച്ചി സ്വദേശി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. തോപ്പുംപടി പള്ളുരുത്തി സ്വദേശി ബിബിൻ ജോർജാണ് സംഗീത വേദിയിൽനിന്ന് ക്രിസ്തുവിന്റെ ബലിയർപ്പണത്തിനായി അൾത്താരയിലേക്ക് ആഗതനായ ആ നവവൈദീകൻ.

സെന്റ് ജോസഫ് ഇടവക ജോർജ്- ബേബി ദമ്പതികളുടെ മകനായ ഫാ. ബിബിൻ കൊച്ചി രൂപതയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. പള്ളുരുത്തി സെന്റ് ലോറൻസ് ദൈവാലയത്തിൽ ഡിസംബർ 22ന് നടന്ന തിരുപ്പട്ട സ്വീകരണത്തിൽ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലായിരുന്നു മുഖ്യകാർമികൻ.

2012ൽ നടന്ന ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യുടെ ഒന്നാം സീസണിലാണ് ബിബിൻ ജോർജ് ഒന്നാം സ്ഥാനം നേടിയത്. കുട്ടിക്കാലം മുതൽതന്നെ സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന ബിബിനെ ഇടവക വികാരിയായിരുന്ന ഫാ. ജോർജ് എടേഴത്ത് ഇടവക ക്വയറിൽ അംഗമാക്കിയത് ജീവിതത്തിൽ സുപ്രധാന വഴിത്തിരിവായി മാറുകയായിരുന്നു. അതിലൂടെ സംഗീതം കൂടുതൽ പഠിച്ച ബിബിൻ ചിട്ടയായ പരിശീലനവും ആരംഭിച്ചു. സ്‌കൂൾ കാലയളവിൽ അധ്യാപകർ നൽകിയ പിന്തുണയും പ്രോത്‌സാഹനവും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടാൻ സഹായകരമായി മാറി.

എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽനിന്ന് എം.കോം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലി ചെയ്യുന്ന കാലത്താണ് ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രഗത്ഭരായ നിരവധി പേർ മാറ്റുരച്ച മത്‌സരത്തിൽ വിധികർത്താക്കളുടെയും സംഗീതാസ്വാദകരുടെയും ഹൃദയത്തിൽ ഇടംപിടിച്ചാണ് ബിബിൻ ജോർജ് കിരീടം നേടിയത്.

അതിനു പിന്നാലെ സിനിമാരംഗത്തുനിന്ന് ഉൾപ്പെടെ നിരവധി അസരങ്ങൾ ബിബിനെ തേടിയെത്തി. എന്നാൽ തന്നെ ഈശോ പൗരോഹിത്യ ജീവിതത്തിലേക്ക് വിളിക്കുന്നുണ്ടെന്ന് മനസിലാക്കിയ ബിബിൻ ജോർജ് സംഗീത രംഗം മുന്നോട്ടുവെച്ച അവസരങ്ങൾക്ക് മനസിൽ ഇടംനൽകാതെ സെമിനാരി പ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു.

സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡിൽ കുറച്ചുനാൾ പ്രവർത്തിച്ച ബിബിനെ തേടി ‘ഇന്ത്യയുടെ സംഗീതമാന്ത്രികൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ. ആർ റഹ്മാന്റെ വിളിയുമെത്തി. സിനിമാ പിന്നണിയിലേക്ക് അദ്ദേഹം തുറന്നുനൽകിയ അവസരത്തോട് നോ പറയാൻ ബിബിന് ഒട്ടും ചിന്തിക്കേണ്ടിവന്നില്ല, കാരണം അത്രമേൽ തീക്ഷ്ണമായിരുന്നു പൗരോഹിത്യത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം!

കാർമൽഗിരി സെന്റ് ജോസഫ് സെമിനാരിയിലായിരുന്നു ദൈവശാസ്ത്ര, തത്വശാസ്ത്ര പഠനം. ബിജോയ്, ബിൻസി എന്നിവരാണ് സഹോദരങ്ങൾ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: - പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു....

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...