ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. ബിജിനോർ രൂപതയിൽ സേവനം ചെയ്ത് വരികയായിരുന്നു വൈദികൻ.
ജോഷിമഠിൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ അദ്ദേഹം ഓടിച്ചിരുന്ന വാഹനം മഞ്ഞുപാളിയിൽ തെന്നി നിയന്ത്രണംവിട്ട് അഞ്ഞൂറ് അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്കു പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു വൈദികർ പുറത്തിറങ്ങി വണ്ടിയുടെ ചക്രത്തിൽ തടവച്ച് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വൈദികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവർത്തകർ മെൽവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂടൽമഞ്ഞ് മൂലം റോഡ് കാണാനാവാതെ വന്നതാണ് അപകടകാരണം. തിങ്കളാഴ്ച രാവിലെ എട്ടോടെ ബിജ്നോർ രൂപതാ ബിഷപ് മാർ വിൻസെന്റ് നെല്ലായി പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision